Posts

ജ്ഞാനം തത്വാർഥ സംബോധ: ശമശ്ചിത്ത പ്രശാന്തതാ

Image
  ജ്ഞാനം തത്വാർഥ സംബോധ : ശമശ്ചിത്ത പ്രശാന്തതാ ബുദ്ധ്യാ ഭയം പ്രണുദതി തപസാ വിന്ദതേ മഹത് ഗുരുശുശ്രുഷയാ ജ്ഞാനം ശാന്തിം ത്യാഗേന വിന്ദതി ( വിദുരനീതി -50 ) ബുദ്ധി ( അറിവ് ) കൊണ്ട് ഭയമകലുന്നു . തപസ്സുകൊണ്ടു മഹത്തായതു ലഭിക്കുന്നു . ഗുരുശുശ്രുഷകൊണ്ട് ജ്ഞാനവും , ത്യാഗത്തിലൂടെ ശാന്തിയും ലഭിക്കുന്നു .   വൈഷ് ‌ ണവമതം രൂപപ്പെടുത്തിയെടുക്കുന്നതിൽ ശ്രീരംഗത്തിനും , രാമാനുജാചാര്യനും നൽകിയ സംഭാവനകൾ ചെറുതല്ല . എല്ലാ സിദ്ധാന്തങ്ങളും ശക്തിപ്പെടുന്നതു ഒരുപാടു പേരുടെ ജ്ഞാനം കൊണ്ടും , ത്യാഗങ്ങൾ കൊണ്ടുമാണ് . വിശ്യാസങ്ങൾക്കു വലിയ വെല്ലുവിളികൾ നേരിടേണ്ടിവരുമ്പോൾ അത് സംരക്ഷിക്കാൻ ചിലർ വലിയ ത്യാഗങ്ങൾ ചെയ്യാറുണ്ട് . ശ്രീരംഗത്തെത്തുമ്പോൾ നമ്മൾ ഓർക്കേണ്ട രണ്ടു പേരാണ് ശ്രീ കുരേശൻ എന്ന കൂരത്തൽവാറും പെരിയ നമ്പി മഹാപൂർണയും . സ്വന്തം ജീവൻ പണയപ്പെടുത്തി രാമാനുജാചാര്യനെയും , വൈഷ്ണവ മതത്തെയും ഒരിക്കൽ സംരക്ഷിച്ചത് അവരാണ് .    വര്ഷങ്ങള്ക്കു ശേഷം മേൽക്കോട്ടയിൽ നിന്നും ശ്രീരംഗത്തേക്കു തിരിച്ചുവന്ന രാമാനുജാചാര്യൻ കാണുന്നത് കണ്ണുകളില്ലാത...

നിധി ചാല സുഖമാ ..

Image
  നിധി ചാല സുഖമാ ....                                “രാമ രാമ നിവാരമു” എന്ന ത്യാഗരാജകൃതി കേട്ടുകൊണ്ടായിരുന്നു തിരുവയ്യാറിലേക്കുള്ള യാത്ര . ഏതുതരം സംഗീതാസ്വാദകരെയും ആകർഷിക്കുന്ന ഒരു വശ്യത ഈ കൃതിക്കുണ്ടെന്നു തോന്നിയിട്ടുണ്ട് . അതുകൊണ്ടാകണം അതുവരെ സിനിമാഗാനം മാത്രം കേട്ടുകൊണ്ടിരുന്നവർ വരെ എതിർത്തൊന്നും പറയാതിരുന്നത് . കാവേരി , കൊള്ളിടം , വെണ്ണാർ , വെട്ടാർ , കുടമുറുതിയാർ തുടങ്ങി അഞ്ചു നദികളാൽ സമൃദ്ധവും , തഞ്ചാവൂർ ശില്പകലയുടെ ഗാംഭീര്യമുള്ള പഞ്ചനദീശ്വര ക്ഷേത്രത്താൽ പ്രസിദ്ധവുമായ തിരുവയ്യാറിലേക്കുള്ള യാത്ര സത്യത്തിൽ ഇതൊന്നും കാണാൻ വേണ്ടിയായിരുന്നില്ല . കർണാടക സംഗീതത്തിലെ കുലപതിയായ   ത്യാഗരാജ സ്വാമികളുടെ സമാധി മണ്ഡപം കാണുക   എന്ന ഒറ്റ ലക്ഷ്യമായിരുന്നു . അതുവരെയുള്ള യാത്രയിൽ മഹനിര്മിതികളും , ക്ഷേത്രങ്ങളും മാത്രം കണ്ട കൂടെയുള്ളവർ ഈ ചെറിയ സ്ഥലം എങ്ങിനെ ആസ്വദിക്കും എന്നൊരു ഭയം ...

കണ്ണ് തുറക്കുന്ന ദൈവങ്ങൾ

Image
  കണ്ണ് തുറക്കുന്ന ദൈവങ്ങൾ                               ' ദൈവങ്ങളാണ് മനുഷ്യരെ സൃഷ്ടിച്ചത് ,' ശ്രീകണ്ഠ സ്ഥപതി പറഞ്ഞു , പക്ഷെ ഇവിടെ ഞങ്ങൾ അത്രക്ക് അനുഗ്രഹീതരായതുകൊണ്ടു ഞങ്ങൾ സാധാരണ മനുഷ്യരാണ് ദൈവങ്ങളെ സൃഷ്ടിക്കാൻ സഹായിക്കുന്നത് '. Nine Lives- William Dalrymple ഒരുപാട് വിഗ്രഹങ്ങളിൽ പൂജ ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ സൃഷ്ടി ഇതുവരെ കണ്ടിട്ടില്ലായിരുന്നു. ചോളകാലത്തെ ശില്പവിദ്യയുടെ കേന്ദ്രമായ സ്വാമിമലയെയും അവിടുത്തെ സ്ഥപതിമാരെയും കാണണമെന്ന് അത് വായിച്ചപ്പോൾ ഉള്ള ആഗ്രഹമായിരുന്നു. മെഴുകു പ്രതിമയുണ്ടാക്കി കാവേരി തടത്തിലെ മണ്ണുകൊണ്ടുമൂടി ഉണക്കി മെഴുകുരുക്കി പുറത്തുകളഞ്ഞു പഞ്ചലോഹം ഉരുക്കി നിറച്ചു വിഗ്രങ്ങൾ ഉണ്ടാക്കുന്ന ചോളവിദ്യ വളരെ അദ്‌ഭുദങ്ങൾ നിറഞ്ഞതാണെന്ന് കേട്ടിട്ടുണ്ട്. തമിഴ്നാട് യാത്രക്കിടയിൽ വൈത്തീശ്വരത്തേക്കു പോകേണ്ട ഞാൻ കുംഭകോണത്തിറങ്ങിയപ്പോഴാണ് വീണ്ടും സ്വാമിമലയെപറ്റി ഓർമ്മവന്നത്. പ്ലാൻ മാറ്റി നേരെ അങ്ങോട്ട് ബസ് കയറി. ശ്രീകണ്ഠ സ്ഥപതിയെ കാണുകയെന്നതും ഒ...

Unexplored India! കർണേലിയൻ മുത്തുകൾ

Image
                              ഗുജറാത്തിലെ കമ്പത് (Cambey) എന്ന നഗരം നൂറ്റാണ്ടുകളായി അണയാതെ സൂക്ഷിക്കുന്ന ഒരു കരകൗശല വിദ്യയുണ്ട്. അതാണ് കർണേലിയൻ മുത്തുകളുടെ നിർമാണം!!!. ആഭരണപ്രിയർക്കു വളരെ പരിചയമുള്ളതാണ് കർണേലിയൻ ആഭരണങ്ങൾ . ഈ നഗരത്തിനു 5000 വർഷത്തെ ആഭരണ നിർമാണ പാരമ്പര്യം അവകാശപ്പെടാനുണ്ട്. ആധുനിക സാങ്കേതിക വിദ്യകളുടെ കടന്നുവരവിന്‌ മുൻപേ ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ കഴിയുന്നതിലപ്പുറം സങ്കീർണമായ പ്രവർത്തനങ്ങളിലൂടെയായിരുന്നു ഓരോ ആഭരണങ്ങളും നിർമിച്ചിരുന്നത്. സിന്ധു നദീതടങ്ങളിൽ നാഗരികതയുടെ വളർച്ചയോടൊപ്പം അവരിലെ കലാകാരന്മാരും കരകൗശല വിദഗ്‌ധരും ഉണർന്നു കഴിഞ്ഞിരുന്നു . അവരുടെ ആഭരണ നിര്മാണത്തെക്കുറിച്ചു വിവരിക്കുന്നത് ഇങ്ങനെയാണ്. "അഗേറ്റിൻറെ ചുവപ്പു കലർന്ന ഓറഞ്ച് വൈവിധ്യമായ കർണേലിയൻ നീണ്ട കഷ്ണങ്ങൾ ഗുജറാത്തിൽ നിന്നും ചാൻഹുദാരോയിലേക്കു കൊണ്ടുവന്നിരുന്നു. അവയിലേറ്റവും മികച്ചത് തിരഞ്ഞെടുത്തു വേർതിരിച്ചുവച്ചു . ഇവയെ മാസങ്ങളോളം വെയിലത്തിട്ട...

സാമൂതിരി കോളേജ്

Image
              കേരളത്തിലെ ഏറ്റവും മനോഹരമായ ക്യാമ്പസ് ഏതാണ് ? പല ഉത്തരങ്ങൾ ഉണ്ടാകുമെങ്കിലും അതെല്ലാം കോഴിക്കോട്ടെ ഗുരുവായൂരപ്പൻ കോളേജ് കാണുന്നത് വരെ മാത്രമായിരിക്കും !!!! പാരമ്പര്യവും പ്രതാപവും പ്രകൃതി ഭംഗിയും ഒത്തിണങ്ങിയ ക്യാമ്പസിനു ഒരു നൂറ്റാണ്ടിനു മുകളിൽ പഴക്കം ഉണ്ട് . ഈ കലാലയത്തിനു 1877 മുതലുള്ള കഥകൾ പറയാനുണ്ട്. ടി ബി സെലുരാജ് അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഗുരുവായൂരപ്പൻ കോളേജിന്റെ കഥ പറയുന്നതിങ്ങനെയാണ് “1877- ലാണ് സാമൂതിരി രാജാവ് ‘കേരള വിദ്യശാലാ’ എന്ന പേരിൽ ഒരു പാഠശാല ആരംഭിച്ചത്. തളി ക്ഷേത്രത്തിനോടടുത്തു സാമൂതിരിയുടെ കൊട്ടാരത്തിന്റെ ചില ഭാഗങ്ങളിലായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. രാജ കുടുംബാംഗങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാൻ ഒരു സ്കൂൾ എന്ന് മാത്രമേ തുടക്കത്തിൽ സാമൂതിരി ഉദ്ദേശിച്ചുള്ളൂ . അതുകൊണ്ടു തന്നെ മറ്റുള്ളവർക്ക് സ്കൂളിൽ പ്രവേശനം ഉണ്ടായിരുന്നില്ല. മലബാർ കളക്ടർ ആയിരുന്ന വില്യം ലോഗന്റെ സഹായവും ഉപദേശവും ഇക്കാര്യത്തിൽ സാമൂതിരിക്കു ഉണ്ടായിരുന്നു. ആദ്യത്തെ പ്രിൻസിപ്പൽ C.M ബാരോ ആയിരുന്നു. പിന്നീട് അറ്റ്കിൻ ആയി പ്രിൻസിപ്പൽ. 1879 മുതലാണ് മദ്...

Unexplored India! - സിതാബെങ്ക - ജോഗിമാര

Image
കീർത്തിപ്രാഗത്ഭ്യസൗഭാഗ്യ വൈദഗ്ദ്ധ്യാനാം പ്രവർദ്ധനം ഔദാര്യസ്ഥൈര്യധൈര്യാണം വിലസസ്യ ച കാരണം ദുഃഖാർത്തിശോകനിർവ്വേദ ഖേദവിച്ഛേദകാരണം   അപി ബ്രഹ്മപരാനന്ദ ദിദ മഭ്യധികം മതം    ജഹാര നാരദദീനാം ചിത്താനി കാഥമന്യഥാ  ( ഈ നാട്യം കീർത്തി , പ്രൗഢത , സൗഭാഗ്യം , എന്നിവയെ വർധിപ്പിക്കും : ഔദാര്യം സ്ഥിരത വിലാസം എന്നിവക്ക് കാരണമാണ് . ദുഃഖം ,ആർത്തി , ശോകം ,വെറുപ്പ് (നിർവേദം) എന്നിവയെ നശിപ്പിക്കും . ഇത് ബ്രഹ്മാനന്ദത്തെക്കാൾ കവിഞ്ഞതാണെന്നാണെന്നു വയ്പ് . അല്ലാതെ എങ്ങിനെയാണ് ഇത് നാരദമുനികളുടെപോലും മനസ്സിനെ ആകർഷിച്ചത് ?)                       എത്ര മനോഹരമായാണ് ഇന്നത്തെ  അവാർഡ് നിശകളിലെയും റിയാലിറ്റി ഷോകളിലെയും സ്റ്റേജുകളും സജ്ജീകരങ്ങളും സംവിധാനം ചെയ്തിരിക്കുന്നത് . ഓരോരുത്തർക്കും തങ്ങളുടെ കഴിവ്  പ്രകടിപ്പിക്കാൻ എത്ര സാധ്യതകളാണ് ഇന്ന് തുറന്നുവച്...