പോലനാട് - ചതി (Part -4)
അന്ധകാരം പോയ് വീണ്ടും സുദിനമായെന്നോർത്തോ ? ഹന്ത ശുദ്ധാത്മാക്കളെ , വഞ്ചിതരായി നിങ്ങൾ . പുലരിത്തുടിപ്പല്ലിതകലെ , കവർച്ചക്കാർ പുരകൾക്കു തീവെക്കും ദാരുണച്ഛവിമാത്രം ( ഇരുളിൽ - വൈലോപ്പിള്ളി ) യുദ്ധം വീണ്ടും പൊട്ടിപ്പുറപ്പെട്ടു . പൂർവാധികം ശക്തനായ സാമൂതിരി പോലാർതിരിയുടെ ഒരു കോട്ടയായ കോട്ടക്കുന്ന് ( ഇപ്പോഴത്തെ CWRDM ) വളഞ്ഞു . അവിടെവച്ച് പോലനാടിന്റെ അജയ്യരായ ഭടന്മാരിലുമുള്ള വിശ്വാസം തകർക്കപ്പെട്ടു . പോലാർതിരിയെ ഞെട്ടിച്ചുകൊണ്ട് പുഴായി നായർ ( മണ്ണിലെടുത്തു നായർ ) തന്റെ പടയോടൊപ്പം എതിർപക്ഷത്തേക്കു കൂറുമാറി . കോട്ടക്കുന്ന് അനായേസേന സാമൂതിരി കീഴടക്കി , എന്നാൽ അപ്പോഴും പോളാർതിരിയെ കീഴടക്ക...