Unexplored India! ഖജുരാഹോ ശില്പങ്ങൾ കഥ പറയുമ്പോൾ

ഖജുരാഹോ ശില്പങ്ങൾ കഥ പറയുമ്പോൾ

 

                                

കൈയിൽ കമണ്ഡലുവുമേന്തി വിവസ്ത്രനായി നിൽക്കുന്ന സന്യാസിയുടെ കൈ പിടിച്ചു പുറകിലേക്ക് വലിക്കുന്ന സ്ത്രീയുടെ പ്രതിമ, മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്ര ചുമരുകൾക്കു കാമരസം എങ്ങിനെ വന്നു എന്നതിന് പല ഉത്തരങ്ങൾ ഉണ്ടെങ്കിലും അതിൽ ഒരു പ്രധാനപ്പെട്ട കാരണത്തെ സാധൂകരിക്കാൻ ഈ ശില്പത്തിന് കഴിയും.
CE 950 - 1050 കാലഘട്ടത്തിലാണ് ചന്ദേല രാജവംശം ഈ ക്ഷേത്രങ്ങൾ പണികഴിപ്പിക്കുന്നതു. 80 ഓളം ക്ഷേത്രങ്ങൾ ഉള്ളിടത്തു ഇന്ന് 20 എണ്ണമേ ശേഷിക്കുന്നുള്ളു. ചന്ദേല രാജവംശത്തിന്റെ കാലഘട്ടം ജൈനമതത്തിന്റെ അതിപ്രഭാവമുള്ള സമയമായിരുന്നു. സാധാരണ ജനങ്ങൾ ജൈനമതത്തിലേക്കു ആകൃഷ്ടരായി. രാജ്യത്തു യുവാക്കളുടെയും സൈനികരുടെയും എണ്ണം വലിയതോതിൽ കുറഞ്ഞു. വലിയൊരുവിഭാഗം ജനങ്ങൾ കൂട്ടത്തോടെ സന്യാസിമാരാകുകയും സ്ത്രീകളും കുട്ടികളും അനാഥരാകുകയും ചെയ്തു. രാജ്യം നേരിടുന്ന വലിയൊരു വെല്ലുവിളിയാണിതെന്നു രാജാവ് മനസ്സിലാക്കി, അവരെ തിരിച്ചു സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനും ഗൃഹസ്ഥാശ്രമത്തിലേക്കു ആകർഷിക്കാനുംകൂടിയാണ് ഈ ക്ഷേത്രങ്ങൾ പണികഴിപ്പിച്ചതെന്നു പറയപ്പെടുന്നു.
ആകെയുള്ള ശില്പങ്ങളിൽ 10% മാത്രമാണ് കാമരസപ്രധാനങ്ങളായിട്ടുള്ളു, ബാക്കിയുള്ളവയിൽ ആ കാലഘട്ടത്തിലെ കല, സാമൂഹ്യജീവിതം , സൗന്ദര്യബോധം , വിശ്വാസങ്ങൾ എന്നിവയെ വ്യക്തമായി കൊത്തിവച്ചിരിക്കുന്നു. മുകളിൽ പറഞ്ഞ കഥ ഒരു ശില്പത്തിൽനിന്നും നമ്മൾ വായിച്ചെടുക്കുന്നവയാണ്. ഇവ സംരക്ഷിക്കുക വഴി പഴയ ഒരു ആൽബം തുറക്കുന്നതുപോലെ നമ്മൾക്ക് ഒരുപാടു ചിത്രങ്ങളും, കഥകളും, യാഥാർഥ്യങ്ങളും തുറന്നുകിട്ടുകയാണ് ചെയ്യുന്നത്.
അവലംബം : ഖജുരാഹോയിലെ ഗൈഡ് പറഞ്ഞ കഥ

Comments

Popular posts from this blog

നിധി ചാല സുഖമാ ..

കണ്ണ് തുറക്കുന്ന ദൈവങ്ങൾ

സാമൂതിരി കോളേജ്