ജൈനൻറെ അഹിംസ
ജൈനൻറെ അഹിംസ
ലോകത്തിലെ ഏറ്റവും പ്രാചീന മതങ്ങളിൽ ഒന്നായ ജൈനമത സ്ഥാപകനാണ് വർധമാന മഹാവീരൻ . ബിഹാറിലെ വൈശാലിക്കടുത്തുള്ള കുണ്ടഗ്രാമത്തിൽ BCE 599 ആണ് അദ്ദേഹം ജനിക്കുന്നത് . 'ജൈന' എന്ന വാക്കിന്റെ അർഥം ജിനൻറെ പിൻഗാമികൾ അഥവാ ജേതാവ് എന്നാണ് . അനന്തമായ അറിവ് നേടുകയും എങ്ങനെ മോക്ഷം നേടാമെന്ന് മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്ന വ്യക്തി . ജിനയുടെ മറ്റൊരു പേരായ 'തീർത്ഥങ്കര' എന്നതിന്റെ അർഥം തുറ പണിയുന്നവൻ എന്നാണ്. ആളുകളെ കഷ്ടപ്പാടിന്റെ കടൽ കടക്കുവാൻ സഹായിക്കുന്നവൻ ആണ് തീർത്ഥങ്കരൻ. ജനമതത്തിൽ 24 തീർത്ഥങ്കരന്മാരാണുള്ളത്. അതിൽ അവസാനത്തെ തീർത്ഥങ്കരനാണ് മഹാവീരൻ. എന്നുവച്ചാൽ ജൈന ചിന്തകൾ അതി പ്രാചീനമാണെന്നു ചുരുക്കം . CE 300 നോടടുത്തു ജൈന സംഘങ്ങൾ രണ്ടായി പിരിഞ്ഞു , ദിഗംബര , ശ്വേതാംബര എന്നിങ്ങനെ . രണ്ടു സംഘങ്ങൾക്കും മഹാവീരന്റെ രണ്ടു വ്യത്യസ്ത ജീവചരിത്രങ്ങളാണുള്ളത്. അതുകൊണ്ടുതന്നെ ചരിത്രപരമായി മഹാവീരന്റെ ജീവചരിത്രം വേര്തിരിച്ചെടുക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്.
അഹിംസയാണ് ജൈനമതത്തിന്റെ പ്രധാന ആശയം എന്നുപറയുന്നത് . പരിത്യാഗികൾക്കും സാധാരണക്കാർക്കുമുള്ള ആദ്യത്തെ വിധിയാണത്. ഒരു പരിത്യാഗി അയാളുടെ ദൈനംദിന ജീവിതത്തിലെ ഉയർന്ന തലങ്ങളിൽ അഹിംസ പാലിക്കേണ്ടതായി കരുതപ്പെടുന്നു. രണ്ടോ അതിലധികമോ ഇന്ദ്രിയങ്ങളുള്ള ജീവികളെ ഉപദ്രവിക്കുന്നത് സാധാരണക്കാർ ഒഴിവാക്കണമായിരുന്നു. ഒരു പരിത്യാഗി ഏകേന്ദ്രിയ ജീവികളെയും സ്ഥാവരെയെയും ഉപദ്രവിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറിനിൽക്കണമായിരുന്നു. സന്യാസികളും സന്യാസിനികളും ഭൂമി കുഴിക്കുവാൻ പാടില്ലായിരുന്നു. കുറഞ്ഞപക്ഷം മണ്ണിൽ ജീവിക്കുന്നവയെ കൊള്ളാതിരിക്കുകയെങ്കിലും ചെയ്യണം. കുളിക്കുന്നതും നീന്തുന്നതും മഴയത്തു നടക്കുന്നതും അവർ ഒഴിവാക്കണം. അവർ തീ കത്തിക്കുന്നതും കെടുത്തുന്നതും ഒഴിവാക്കണം. അവർ വീശരുത് , പച്ചപ്പിൽകൂടി നടക്കുവാനോ സസ്യജാലങ്ങളെ കേടുവരുത്താനോ ശ്രമിക്കരുത്. ജൈന ആഗമങ്ങളിൽ പ്രധാനമായ അചരംഗ സൂത്രത്തിൽ ഭൂമിയിലെ ജീവജാലങ്ങളെ കൊല്ലാതിരിക്കുന്നതിനെപ്പറ്റി പറയുന്നതിങ്ങനെയാണ്:-
“ജീവിക്കുന്ന ലോകം കഷ്ടപ്പാടുകൾ നിറഞ്ഞതും ഭരിക്കാൻ പാടുള്ളതും വിവേചനരഹിതവുമാണ്. ഈ വേദന നിറഞ്ഞ ലോകത്തിൽ അവരുടെ വിവിധങ്ങളായ പ്രവൃത്തികൾകൊണ്ടുള്ള കഷ്ടപ്പാട് , അജ്ഞരായ ആളുകളാണ് വലിയ വേദനകൾക്ക് കാരണമാകുന്നതെന്ന് കാണുന്നു. നോക്കൂ , സ്വയം നിയന്ത്രിക്കുന്ന പുരുഷന്മാരുണ്ട്. അതേസമയം മറ്റുള്ളവർ വീടില്ലാത്തവരായി നടിക്കുന്നുണ്ട്.(അതായത് ബുദ്ധ സന്യാസിമാർ, അവരുടെ സ്വഭാവം ഗൃഹസ്ഥാശ്രമികളിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല) തെറ്റായതും മുറിപ്പെടുത്തുന്നതുമായ പ്രവൃത്തികൾകൊണ്ട് ഈ മൺ ശരീരത്തെ നശിപ്പിക്കുന്നു. മറ്റു പല ജീവികളും അതിനരികിൽ , ഏതാണോ ഭൂമിയിലുള്ള ഭൂമിയിലുള്ള പ്രവൃത്തികൾകൊണ്ട് മുറിപ്പെട്ടതു സത്യം പഠിപ്പിച്ച ഈ ആദരണീയനായ വ്യക്തിയെ (മഹാവീരൻ) സംബന്ധിച്ചു ജീവിതത്തിൽ മാഹാത്മ്യവും സമുന്നത സ്ഥാനവും തേജസ്സും നേടുന്നതിനും ജീവിതം , മരണം മുക്തി എന്നിവക്കുവേണ്ടിയും വേദനകളിൽ നിന്നും മോചനം ലഭിക്കുന്നതിനും മനുഷ്യൻ ഭൂമിയോടു തെറ്റുചെയ്യുന്നുവെന്നും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയോ അതിനു അവരെ അനുവദിക്കുകയോ ചെയ്യുന്നുവെന്ന് മഹാവീരൻ പഠിപ്പിക്കുന്നു. ഇത് മനുഷ്യന്റെ സന്തോഷത്തെയും വിവേകത്തെയും നശിപ്പിക്കുന്നു. മഹാവീരനിൽ നിന്നോ സന്യാസ ശ്രേഷ്‌ഠരിൽ നിന്നോ മറ്റുള്ളവരുടെ മുതൽ ആഗ്രഹിക്കരുത് എന്ന് മനസ്സിലാക്കുന്ന മനുഷ്യൻ ഈ സത്യം തിരിച്ചറിയുന്നു . ഭൂമിയെ ഹനിക്കുന്നത് ബന്ധങ്ങൾ , ചതി, മരണം , നരകം എന്നിവക്ക് തുല്യമാണെന്ന് ചിലർ തിരിച്ചറിയുന്നു. അപകടകരവും ദോഷകരവുമായ പ്രവൃത്തികൾ കൊണ്ട് ഭൂമിയെ ഹനിക്കുക വഴി ഭുമിയോടും അതിൽ വസിക്കുന്ന ജീവജാലങ്ങളോടും മനുഷ്യൻ തെറ്റ് ചെയ്യുന്നു. ഇതാണ് ഞാൻ വെളിപ്പെടുത്തുന്നത്.
തന്റെ മുറിവ് കാണാൻ കഴിയാത്ത അന്ധനെ പരിക്കേൽപ്പിക്കുന്നതുപോലെ , ആളുകൾ മറ്റുള്ളവരുടെ പാദം, കണങ്കാൽ , മുട്ട് , തുട , ഇടുപ്പ്, നാഭി , വയറ്, പുറം ,ഹൃദയം , നെഞ്ച്, കഴുത്തു, കൈ , വിരൽ , കണ്ണ് , പുരികം, നെറ്റി, തല എന്നിവയിൽ അടിക്കുകയോ പരിക്കേൽപ്പിക്കുകയോ ചെയ്യുന്നതുപോലെ , രഹസ്യമായും പരസ്യമായുമുള്ള കൊലപാതകം പോലെ ഭൂമിയും അതിലെ ജീവജാലങ്ങളും പരിക്കേൽപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഇവക്കു തങ്ങളുടെ വികാരങ്ങൾ പങ്കുവയ്ക്കാൻ കഴിയില്ല എന്നുമാത്രമേയുള്ളു .
ഭൂമിയിലെ ജീവജാലങ്ങൾക്ക് പരിക്കേൽപ്പിക്കുന്ന ഒരുവൻ തന്റെ പാപങ്ങൾ തിരിച്ചറിയുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല. ഇത് ചെയ്യാത്ത മനുഷ്യൻ പാപങ്ങൾ തിരിച്ചറിയുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു . ഇത് മനസ്സിലാക്കി വിവേകിയായ ഒരുവൻ ഭൂമിയോടു പാപം ചെയ്യാതിരിക്കുകയും മറ്റൊരാൾ അത് ചെയ്യാൻ കരണമാകാതിരിക്കുകയും മറ്റുള്ളവരെ അങ്ങനെ ചെയ്യാൻ അനുവദിക്കാതിരിക്കുകയും ചെയ്യുക. ഭൂമിയോടു ചെയ്യുന്ന പാപങ്ങളുടെ പിന്നിലെ കാരണമറിയുന്ന ഒരുവനാണ് സർവപരിജ്ഞാനിയായ സന്യാസി. ഇതാണ് ഞാൻ വെളിപ്പെടുത്തുന്നത്. “
അതി കഠിനമായ അഹിംസാചര്യ സാമാന്യ ജനങ്ങൾക്ക് അപ്രായോഗികമാണെന്നും, സാധാരണ ജനങ്ങൾക്ക് ആചരിക്കാൻ ബുദ്ധിമുട്ടുള്ളവയാണെന്നൊക്കെയുള്ള വിമർശനങ്ങൾ ഉണ്ടെങ്കിലും മഹാവീരൻ മുന്നോട്ടുവച്ച ആശയങ്ങൾ പലതും ഇന്നും പ്രസക്തമാണ്. സഹജീവികളോട് എങ്ങനെ പെരുമാറണമെന്നും, ജീവിക്കാനുള്ള എല്ലാവരുടെയും അവകാശത്തെക്കുറിച്ചും ജൈനമത ചിന്തകൾ ഉയർന്ന തലത്തിൽ നിൽക്കുന്നവ തന്നെയാണ്.
Reference: - A history of ancient and early medieval India – Upinder
singh
Acharanga sutra
Comments
Post a Comment