പോലനാട് - കലങ്ങി മറിയുന്ന ആകാശം Part 2

 

പോലനാട് - കലങ്ങി മറിയുന്ന ആകാശം -     Part  -2

                                     


               പൊളാർതിരിയുടേ ഭരണത്തിൽ പോളനാട്‌ അതിന്റെ പ്രതാപത്തിലേക്കു ചുവടുവച്ചു . മൈസൂരുമായും , കൊങ്ങു പ്രദേശങ്ങളുമായും നല്ല ബന്ധമായതിനാൽ അവിടങ്ങളിൽ നിന്നും വിദഗ്ധരായ കൊല്ലന്മാരെയും , മൂശാരിമാരെയും , ആശാരിമാരെയും തന്റെ രാജ്യത്തു പാർപ്പിച്ചു അവകാശങ്ങളും , അധികാരങ്ങളും നൽകി . കാർഷികമായും രാജ്യം അഭിവൃദ്ധിപ്പെട്ടു. തുളുനാടൻ വഴക്കവും , കൊങ്ങുനാടൻ വിദ്യയും പരിശീലിച്ച കടത്തനാടൻ പൂര്വികരുടേതായ കക്കോട്ടിരി നായരുടെ പടയും മറ്റു ഭടന്മാരോടോപ്പോം ശക്തി പകർന്നു . കൂടുതൽ നായർ തറവാടുകൾ പോളനാട്ടിൽ പെരുകുകയും സൈനികബലം പതിന്മടങ്ങു വർധിക്കുകയും ചെയ്തു .

                     പത്താം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കാവേരി തീരത്തുള്ള ഇരിക്കുവൽ  ഭരണാധികാരിയെ തുണക്കാൻ തന്റെ നായർ പടയെ പൊളാർതിരി  വിട്ടുകൊടുത്തു. ഗംഗന്മാർ പാലക്കാടിനെ ആക്രമിച്ചപ്പോഴും കൊച്ചി , വള്ളുവനാട് , നെടിയിരുപ്പ് സ്വരൂപം ഭടന്മാരോടോപ്പോം പോലനാട്ടിലെ 10000  പടയും ഉണ്ടായിരുന്നു . ആ യുദ്ധം നയിച്ചത് നെടിയിരുപ്പിലെ മാനിച്ചനും , വിക്കിരനും ആയിരുന്നു. അതോടുകൂടി രണ്ടു കാര്യങ്ങൾ സംഭവിച്ചു , ഒന്ന് പോലനാട്ടിലെ സൈന്യം വലിയ പ്രസിദ്ധി നേടി , രണ്ടു പോലനാട്ടിലെ സൈന്യവുമായി നെടിയിരുപ്പിനു സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞു. ശേഷം ചേരമാൻ പെരുമാളിന്റെ രാജ്യത്തിൽ ഏറ്റവും മുൻപിലെ പ്രവിശ്യയിൽ നില്ക്കാൻ പതിനായിരം പട അർഹത നേടി!.

                                 ഇതേ കാലയളവിൽ തന്നെ മലബാറുമായുള്ള വിദേശ കച്ചവട ബന്ധങ്ങളും അഭിവൃദ്ധിപ്പെട്ടു. നിലമ്പൂരിലെ തേക്കിനും , മലബാറിലെ കുരുമുളകിനും,  മറ്റു  സുഗന്ധ വ്യഞ്ജനങ്ങൾക്കുമായി അറബികളും , ഈജിപ്ഷ്യൻസും  ധാരാളമായി വന്നുതുടങ്ങി . കുരുമുളകും , വെറ്റിലയും , തടിയുമെല്ലാം ചാലിയം തുറമുഖം വഴി കയറ്റുമതി വർധിച്ചു. അറബികളുടെയും മറ്റുകച്ചവടക്കാരുടെയും ഒരു വ്യാപാര കേന്ദ്രമായി കോഴിക്കോട് വളർന്നുതുടങ്ങി. നെടിയിരുപ്പ് സ്വരൂപം അറബി - മുസ്ലിം വ്യാപാരികളുമായി സൗഹൃദത്തിലാകുകയും കച്ചവടം വഴി നല്ലൊരു വരുമാനം ഉണ്ടാക്കുകയും ചെയ്തു . തുറമുഖവും , കടലോരവും തന്റെ അധീനതയിലായാൽ കച്ചവടം പതിന്മടങ്ങു വര്ധിക്കുമെന്നുകണ്ട നെടിയിരുപ്പ് ചാലിയം രാജാവിനെകൊണ്ടും ബേപ്പൂർ രാജാവിനെക്കൊണ്ടും തന്റെ മേൽക്കോയ്മ അംഗീകരിപ്പിച്ചു  രാജ്യത്തിനെ അതിർത്തി തുറമുഖം വരെ വികസിപ്പിച്ചു .  ഏറനാട്ടിലെ ഒരു ചെറിയ രാജ്യം കടലോരംവരെ അതിർത്തിയുള്ള വലിയ രാജ്യമായിമാറി , രാജാവ് കുന്നിനും അലക്കും (തിര) രാജാവ് എന്ന കുന്നലക്കോനാതിരി അഥവാ സാമൂതിരിയായി മാറി !.

                        തന്റെ കച്ചവടം അഭിവൃദ്ധിപ്പെടണമെങ്കിൽ കോഴിക്കോടും പോലനാടും പിടിച്ചെടുക്കണമെന്ന് സാമൂതിരി മനസ്സിലാക്കി. പോളനാടിന്റെ സൈനിക ശക്തിയറിയാവുന്ന സാമൂതിരി മറ്റുമാര്ഗങ്ങളായിരുന്നു തുടക്കത്തിൽ അവലംബിച്ചത്. ആദ്യപടിയായി ആൾപ്പാർപ്പില്ലാത്ത ചുള്ളിക്കാട് പ്രദേശം കൈക്കലാക്കി. നഗരം പിടിച്ചടക്കാനും , നാവിക മേൽക്കോയ്മ നിലനിർത്താനും  മുസ്ലീങ്ങളുടെ സഹായം ഉപയോഗപ്പെടുത്തണം എന്ന് തീരുമാനിച്ചു. അതിനുവേണ്ടി ഇസ്ലാം മതപ്രചരണം പ്രോത്സാഹിപ്പിക്കുകയും അതിനുവേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു, വില്യം ലോഗൻ മലബാർ മാന്വലിൽ ഇതിനെപറ്റി വിവരിക്കുന്നതിങ്ങനെയാണ്  " ഹിന്ദുക്കളിൽ കീഴ്ജാതിക്കാർക്കിടയിൽ നടക്കുന്ന ഇസ്ലാം മതത്തിലേക്കുള്ള പരിവർത്തനമാണ് അവരുടെ ജനസംഖ്യാ വർദ്ധനവിന് ഒരു കാരണം , സ്വാഭാവിക പ്രക്രിയയെക്കാൾ . ഇത്തരം മതം മാറ്റം അനുവദിനീയമായിരുന്നുവെന്നും കാണണം. മാത്രമല്ല അങ്ങിനെചെയ്യണമെന്നു സാമൂതിരി രാജ അനുശാസിച്ചിട്ടുള്ള അനുഭവങ്ങളുമുണ്ട്. ഹിന്ദുക്കളായ മത്സ്യം പിടുത്തക്കാരുടെ ( മുക്കുവർ ) കുടുംബങ്ങളിൽ ഒന്നോ അധികമോ പുരുഷന്മാർ ഇസ്ലാം മതം സ്വീകരിക്കണമെന്ന് സാമൂതിരിയുടെ അനുശാസനം , രാജാവിന്റെ നാവിക മേൽക്കോയ്മ നിലനിർത്തുന്നതിന് പറ്റിയ ആളുകളെ വളർത്തിയെടുക്കുന്നതിനു വേണ്ടിയായിരുന്നു. ആധുനിക കാലത്തുപോലും ഈ സബ്രദായം നിലനിർത്തിപ്പോരുന്നുണ്ട്."

                                         കോഴിക്കോട്ടെ മുസ്ലീങ്ങളെ സ്വാധീനിച്ചു പോളാർതിരിയുടെ കുറ്റിച്ചിറയിലെ കൊട്ടാരത്തിൽ  താമസിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കി. കറുത്തേടത്തു നമ്പൂതിരിമാരും , മുച്ചന്തകത്തു നായന്മാരും അവിടം വിട്ടു പോകേണ്ടി വന്നു . കുറ്റിച്ചിറയിൽ കലാപങ്ങൾ അരങ്ങേറി . പോളാർതിരിക്കു അനുകൂലമായവർക്കു അവിടെനിന്നും പലായനം ചെയ്യേണ്ടിവന്നു . രാഷ്ട്രീയ ഉപചാപങ്ങളിൽ മതം ആയുധമാക്കി സാമൂതിരി പുതിയൊരു യുദ്ധമുറ പരീക്ഷിക്കുകയായിരുന്നു. മത പ്രീണനത്തിലൂടെ രാജ്യം പിടിച്ചടക്കമെന്ന വിഷബീജത്തിന്റെ വിത്തുകൾ ഈ മണ്ണിൽ വിതക്കപ്പെട്ടു. പിന്നീടത് ഒരു മഹാവൃക്ഷമായി പൂത്തുലഞ്ഞു നിൽക്കുമെന്ന് സാമൂതിരിപോലും കരുതിയിരിക്കില്ല 

                                                                             തുടരും ....

 

reference:  Malabar manual - william logan

                  Kozhikodinte charithram – K. Balakrishnakkuruppu

                  Keralolppathi

                   Jaathivyavasthithiyum Kerala charithravum – P.K Balakrishnan

 

Comments

Popular posts from this blog

നിധി ചാല സുഖമാ ..

കണ്ണ് തുറക്കുന്ന ദൈവങ്ങൾ

സാമൂതിരി കോളേജ്