പോലനാട്- കൂറുമാറ്റം Part -3
പോലനാട് - കൂറുമാറ്റം
Part -3
വ്യാജേന ചോരധർമത്തെയും
കൈകൊണ്ടു
രാജധർമത്തെ
വെടിഞ്ഞതെന്തിങ്ങനെ ?
എന്തൊരു കീർത്തി
ലഭിച്ചതിതുകൊണ്ടു
ചിന്തിക്ക രാജകുലോത്ഭവനല്ലോ
നീ
വീരധർമം നിരൂപിച്ചു
കീർത്തിക്കെങ്കിൽ
നേരേ പൊരുതു
ജയിക്കേണമേവനും
( കിഷ്കിന്ധകാണ്ഡം - രാമായണം )
തന്റെ രാജ്യത്തു
അശാന്തി പരക്കുന്നത് പോളാർതിരി കാണുന്നുണ്ടായിരുന്നു . കുറ്റിച്ചിറയിൽ മുഹമ്മദീയരുടെ നിരന്തരമായ കലാപങ്ങൾ
ഉണ്ടായപ്പോൾ പോളാർതിരിക്കു കൊട്ടാരം ഉപേക്ഷിക്കേണ്ടിവന്നു. പന്നിയങ്കര കൊട്ടാരത്തിലും
സ്ഥിതി മറ്റൊന്നയിലരുന്നില്ല . സാമൂതിരിയുടെ ആക്രമണങ്ങളും , നാട്ടുകലാപങ്ങളും ചേർന്നപ്പോൾ
പോലൂരിലെ കൊട്ടാരത്തിലേക്കു മാറിത്താമസിക്കേണ്ടിവന്നു. എന്നാൽ ചെറിയ പ്രദേശങ്ങൾ പിടിച്ചടക്കാൻ
ഈ തന്ത്രം പര്യാപ്തമാണെങ്കിലും പോലനാട് പൂർണമായി കീഴടക്കാൻ സാമൂതിരിക്കായില്ല. നിരന്തരമായ
യുദ്ധങ്ങളും ആക്രമണങ്ങളും നടന്നിട്ടും പോളനാടിന്റെ പ്രതിരോധത്തിന് വിള്ളലേറ്റില്ല
. ആര നൂറ്റാണ്ടോളം നീണ്ടുപോയ യുദ്ധ പരമ്പരയിൽ നേരിട്ടുള്ള ആക്രമണങ്ങൾ കൊണ്ടോ , കേവലം
വർഗീയ കലാപങ്ങൾ കൊണ്ടും , ചെറുയുധങ്ങൾ കൊണ്ടും പോളാർതിരിയെ കീഴ്പ്പെടുത്താൻ കഴിയില്ല
എന്ന് സാമൂതിരിക്കു മനസ്സിലായി , അതിനു പോളനാടിന്റെ ശക്തി എന്താണോ അതിനെ സ്വാധീനിക്കുക
എന്ന രീതിയാണ് സാമൂതിരി സ്വീകരിച്ചത്.
കേരളോത്പത്തി പ്രകാരം ശ്രീ പോർക്കലി ദേവിയാണ്
പോളാർതിരിയുടെ ശക്തി എന്ന് മനസ്സിലാക്കിയ സാമൂതിരി ആറുമാസം ഭഗവതിയെ ഉപാസിച്ചു പ്രത്യക്ഷപ്പെടുത്തി
"ഞാൻ ചെല്ലുന്ന ദിക്ക് ഒക്കെ ജയിപ്പാന്തക്കവണ്ണം
നിന്തിരുവടികൂടി എന്റെ രാജ്യത്തേക്ക് എഴുന്നള്ളുകയും വേണം എന്ന് എന്നുണർത്തിച്ചറെ;
അപ്രകാരം എന്ന് വരവും കൊടുത്തു " എന്ന് പറയുന്നു. എന്തുതന്നെയായായലും സാമൂതിരി
തന്റെ കഴിവും ശക്തിയും ഉപയോഗിച്ച് പോളാർതിരിയുടെ സൈന്യത്തെയും അകമ്പടി ജനത്തെയും സ്വാധീനിക്കാനുള്ള
ശ്രമങ്ങൾ തുടങ്ങി. പന്നിയങ്കര വാതിൽമാടത്തിൽ
ഇരുന്നുകൊണ്ടാണ് അതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതെന്ന് കാണുന്നു . 10 ,000 പടയുമായുള്ള മുൻപരിചയം സാമൂതിരി പ്രയോജനപ്പെടുത്തി.
ചേളന്നൂർ കുരുവട്ടൂർ തുടങ്ങിയ പ്രദേശങ്ങളുടെ സൈന്യാധിപനായ മേനോക്കിയേ സാമൂതിരിയുടെ
മന്ത്രിയായ മങ്ങാട്ടച്ചൻ വഴി തങ്ങളുടെ വശത്താക്കി. വടക്കുംകൂർ നായർ സ്ഥാനം കീഴുർ മേനോക്കിക്കു
കൊടുക്കാമെന്നു വാഗ്ദാനം നൽകി . പോളാർതിരിയുടെ അകമ്പടിക്കാരായ പാറനമ്പിമാരെ ബേപ്പൂർ
രാജാവ് സാമൂതിരിയുടെ പക്ഷത്തേക്ക് കൊണ്ടുവന്നു . ഇതിലെല്ലാം പ്രധാനം പോളാർതിരിയുടെ
കെട്ടിലമ്മയുടെ കൂറുമാറ്റം ആയിരുന്നു . നാലു ആനയും ,നാലായിരം പണവും ആയിരുന്നു സാമൂതിരി
വാഗ്ദാനം ചെയ്തത് . ചാലപ്പുറത്തമ്മയുടെ നിർദ്ദേശപ്രകാരം ചാലപ്പുറത്തു നായന്മാരെ തങ്ങൾക്കനുകൂലമാക്കി
മാറ്റാൻ സാമൂതിരിക്കു കഴിഞ്ഞു .
തന്റെ ഭാര്യയടക്കം ശത്രുപക്ഷത്തെത്തിയവിവരം
പോളാർതിരി അറിഞ്ഞിരുന്നില്ല. വിശ്വാസ വഞ്ചകരുടെ ഇടയിൽ ഒരിക്കലും തന്നെ തോൽപ്പിക്കാൻ
കഴിയില്ല എന്ന ആത്മവിശ്വാസത്തിലായിരുന്നു രാജാവ് . അതേസമയം എതിർപക്ഷത്തെ പ്രധാനികളെയെല്ലാം തനിക്കനുകൂലമാക്കി
മാറ്റി പോലനാടുമായുള്ള അവസാന യുദ്ധത്തിന് സാമൂതിരി തയ്യാറെടുക്കുകയായിരുന്നു ....
തുടരും ....
reference: Malabar manual - william logan
Kozhikodinte charithram – K.
Balakrishnakkuruppu
Keralolppathi
Jaathivyavasthithiyum Kerala
charithravum – P.K Balakrishnan
Comments
Post a Comment