Unexplored India! കർണേലിയൻ മുത്തുകൾ
ഗുജറാത്തിലെ കമ്പത് (Cambey) എന്ന നഗരം നൂറ്റാണ്ടുകളായി അണയാതെ സൂക്ഷിക്കുന്ന ഒരു കരകൗശല വിദ്യയുണ്ട്. അതാണ് കർണേലിയൻ മുത്തുകളുടെ നിർമാണം!!!. ആഭരണപ്രിയർക്കു വളരെ പരിചയമുള്ളതാണ് കർണേലിയൻ ആഭരണങ്ങൾ . ഈ നഗരത്തിനു 5000 വർഷത്തെ ആഭരണ നിർമാണ പാരമ്പര്യം അവകാശപ്പെടാനുണ്ട്. ആധുനിക സാങ്കേതിക വിദ്യകളുടെ കടന്നുവരവിന് മുൻപേ ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ കഴിയുന്നതിലപ്പുറം സങ്കീർണമായ പ്രവർത്തനങ്ങളിലൂടെയായിരുന്നു ഓരോ ആഭരണങ്ങളും നിർമിച്ചിരുന്നത്. സിന്ധു നദീതടങ്ങളിൽ നാഗരികതയുടെ വളർച്ചയോടൊപ്പം അവരിലെ കലാകാരന്മാരും കരകൗശല വിദഗ്‌ധരും ഉണർന്നു കഴിഞ്ഞിരുന്നു . അവരുടെ ആഭരണ നിര്മാണത്തെക്കുറിച്ചു വിവരിക്കുന്നത് ഇങ്ങനെയാണ്. "അഗേറ്റിൻറെ ചുവപ്പു കലർന്ന ഓറഞ്ച് വൈവിധ്യമായ കർണേലിയൻ നീണ്ട കഷ്ണങ്ങൾ ഗുജറാത്തിൽ നിന്നും ചാൻഹുദാരോയിലേക്കു കൊണ്ടുവന്നിരുന്നു. അവയിലേറ്റവും മികച്ചത് തിരഞ്ഞെടുത്തു വേർതിരിച്ചുവച്ചു . ഇവയെ മാസങ്ങളോളം വെയിലത്തിട്ട...