നിധി ചാല സുഖമാ ..
നിധി ചാല സുഖമാ .... “രാമ രാമ നിവാരമു” എന്ന ത്യാഗരാജകൃതി കേട്ടുകൊണ്ടായിരുന്നു തിരുവയ്യാറിലേക്കുള്ള യാത്ര . ഏതുതരം സംഗീതാസ്വാദകരെയും ആകർഷിക്കുന്ന ഒരു വശ്യത ഈ കൃതിക്കുണ്ടെന്നു തോന്നിയിട്ടുണ്ട് . അതുകൊണ്ടാകണം അതുവരെ സിനിമാഗാനം മാത്രം കേട്ടുകൊണ്ടിരുന്നവർ വരെ എതിർത്തൊന്നും പറയാതിരുന്നത് . കാവേരി , കൊള്ളിടം , വെണ്ണാർ , വെട്ടാർ , കുടമുറുതിയാർ തുടങ്ങി അഞ്ചു നദികളാൽ സമൃദ്ധവും , തഞ്ചാവൂർ ശില്പകലയുടെ ഗാംഭീര്യമുള്ള പഞ്ചനദീശ്വര ക്ഷേത്രത്താൽ പ്രസിദ്ധവുമായ തിരുവയ്യാറിലേക്കുള്ള യാത്ര സത്യത്തിൽ ഇതൊന്നും കാണാൻ വേണ്ടിയായിരുന്നില്ല . കർണാടക സംഗീതത്തിലെ കുലപതിയായ ത്യാഗരാജ സ്വാമികളുടെ സമാധി മണ്ഡപം കാണുക എന്ന ഒറ്റ ലക്ഷ്യമായിരുന്നു . അതുവരെയുള്ള യാത്രയിൽ മഹനിര്മിതികളും , ക്ഷേത്രങ്ങളും മാത്രം കണ്ട കൂടെയുള്ളവർ ഈ ചെറിയ സ്ഥലം എങ്ങിനെ ആസ്വദിക്കും എന്നൊരു ഭയം ...