Posts

Showing posts from November, 2023

ജ്ഞാനം തത്വാർഥ സംബോധ: ശമശ്ചിത്ത പ്രശാന്തതാ

Image
  ജ്ഞാനം തത്വാർഥ സംബോധ : ശമശ്ചിത്ത പ്രശാന്തതാ ബുദ്ധ്യാ ഭയം പ്രണുദതി തപസാ വിന്ദതേ മഹത് ഗുരുശുശ്രുഷയാ ജ്ഞാനം ശാന്തിം ത്യാഗേന വിന്ദതി ( വിദുരനീതി -50 ) ബുദ്ധി ( അറിവ് ) കൊണ്ട് ഭയമകലുന്നു . തപസ്സുകൊണ്ടു മഹത്തായതു ലഭിക്കുന്നു . ഗുരുശുശ്രുഷകൊണ്ട് ജ്ഞാനവും , ത്യാഗത്തിലൂടെ ശാന്തിയും ലഭിക്കുന്നു .   വൈഷ് ‌ ണവമതം രൂപപ്പെടുത്തിയെടുക്കുന്നതിൽ ശ്രീരംഗത്തിനും , രാമാനുജാചാര്യനും നൽകിയ സംഭാവനകൾ ചെറുതല്ല . എല്ലാ സിദ്ധാന്തങ്ങളും ശക്തിപ്പെടുന്നതു ഒരുപാടു പേരുടെ ജ്ഞാനം കൊണ്ടും , ത്യാഗങ്ങൾ കൊണ്ടുമാണ് . വിശ്യാസങ്ങൾക്കു വലിയ വെല്ലുവിളികൾ നേരിടേണ്ടിവരുമ്പോൾ അത് സംരക്ഷിക്കാൻ ചിലർ വലിയ ത്യാഗങ്ങൾ ചെയ്യാറുണ്ട് . ശ്രീരംഗത്തെത്തുമ്പോൾ നമ്മൾ ഓർക്കേണ്ട രണ്ടു പേരാണ് ശ്രീ കുരേശൻ എന്ന കൂരത്തൽവാറും പെരിയ നമ്പി മഹാപൂർണയും . സ്വന്തം ജീവൻ പണയപ്പെടുത്തി രാമാനുജാചാര്യനെയും , വൈഷ്ണവ മതത്തെയും ഒരിക്കൽ സംരക്ഷിച്ചത് അവരാണ് .    വര്ഷങ്ങള്ക്കു ശേഷം മേൽക്കോട്ടയിൽ നിന്നും ശ്രീരംഗത്തേക്കു തിരിച്ചുവന്ന രാമാനുജാചാര്യൻ കാണുന്നത് കണ്ണുകളില്ലാത...